Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confusion

ര​ണ്ടു ടേം ​വ്യ​വ​സ്ഥ​യു‌ടെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു ടേം ​​​മ​​​ത്സ​​​രി​​​ച്ച​​​വ​​​രെ വീ​​​ണ്ടും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ൽ സി​​​പി​​​എം. കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കേ ര​​​ണ്ടു ടേം ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം സി​​​പി​​​എ​​​മ്മി​​​ന് ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​രും.

അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ ആ​​​ർ​​​ക്കൊ​​​ക്കെ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​കും പാ​​​ർ​​​ട്ടി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​ക. ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച ചി​​​ല​​​ർ​​​ക്കു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക​​​യും മ​​​റ്റു ചി​​​ല​​​ർ​​​ക്കു അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ അ​​​തു സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കും. സി​​​പി​​​എ​​​മ്മി​​​ന് ഏ​​​റെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ൽ ത​​​ന്നെ ര​​​ണ്ടു ടേം ​​​വ്യ​​​വ​​​സ്ഥ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ച്ചു സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​താ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഒ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ ക​​​ട​​​ന്പ.

തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​ക്കി​​​യ വ​​​ലി​​​യ മു​​​ന്നേ​​​റ്റം ഇ​​​ക്കു​​​റി​​​യും നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​കു​​​മെ​​​ന്ന ശു​​​ഭ പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു സി​​​പി​​​എം. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ കോ​​​വ​​​ളം മ​​​ണ്ഡ​​​ലം മാ​​​ത്ര​​​മാ​​​ണു യു​​​ഡി​​​എ​​​ഫി​​​നു ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ല​​​ഭി​​​ച്ച​​​ത്. ബാ​​​ക്കി 13 സീ​​​റ്റും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​ടി. ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ത​​​ന്നെ മ​​​ത്സ​​​രി​​​പ്പി​​​ച്ചാ​​​ൽ നി​​​ല​​​വി​​​ലെ മു​​​ന്നേ​​​റ്റം ഉ​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു പാ​​​ർ​​​ട്ടി ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള​​​ത്. കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, ജി​​​ല്ല​​​ക​​​ളി​​​ലെ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ങ്ങ​​​ളും ഇ​​​തേ നി​​​ല​​​പാ​​​ടു ത​​​ന്നെ​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മൂ​​​ന്നാ​​​മ​​​തും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ഴു​​​ള്ള അ​​​പ്ര​​​മാ​​​ദി​​​ത്വം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു നി​​​ല​​​നി​​​ർ​​​ത്തി​​​യേ ക​​​ഴി​​​യൂ. മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം അ​​​ത്ര ഗു​​​ണ​​​ക​​​ര​​​മ​​​ല്ലെ​​​ന്നാ​​​ണു സി​​​പി​​​എ​​​മ്മി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. എ​​​ന്നാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും മാ​​​റ്റം വ​​​രു​​​മെ​​​ന്നാ​​​ണു സി​​​പി​​​എ​​​മ്മി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ല​​​ഭി​​​ച്ച സീ​​​റ്റു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നാ​​​ലും 75-80 സ്റ്റു​​​ക​​​ൾ നേ​​​ടി വീ​​​ണ്ടും ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്താ​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണു സി​​​പി​​​എം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം ന​​​യി​​​ക്കും. മ​​​ത്സ​​​രി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി വീ​​​ണ്ടും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​ള​​​വു ന​​​ൽ​​​കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത്.

പി​​​ണ​​​റാ​​​യി​​​യെ കൂ​​​ടാ​​​തെ പോ​​​ളി​​​റ്റ്ബ്യൂ​​​റോ​​​യി​​​ലും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ലു​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 16 മു​​​ത​​​ൽ 18 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​രു​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും.

സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യെ സം​​​ബ​​​ന്ധി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ലെ ഈ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. രാ​​​ജ്യ​​​ത്തു കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മേ സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മു​​​ന്ന​​​ണി​​​ക്കു ഭ​​​ര​​​ണ​​​മു​​​ള്ളൂ. ഇ​​​തു കൂ​​​ടി ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​കും സി​​​പി​​​എ​​​മ്മി​​​നു​​​ണ്ടാ​​​കു​​​ക. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പാ​​​ർ​​​ട്ടി കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ കൂ​​​ടി സം​​​ഘ​​​ട​​​നാ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​​വും പ്ര​​​ചാ​​​ര​​​ണ​​​വും.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഇ​​​തു​​​വ​​​രെ​​​യും പ​​​ര​​​സ്യ​​​മാ​​​യി സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​വും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന ച​​​ർ​​​ച്ച​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​കും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​ക. സം​​​സ്ഥാ​​​ന​​​ത്തെ സി​​​പി​​​ഐ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​ക്കു മു​​​ന്പു ച​​​ർ​​​ച്ച ന​​​ട​​​ത്തും. സി​​​പി​​​ഐ​​​യു​​​മാ​​​യു​​​ള്ള നി​​​ല​​​വി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് ബേ​​​ബി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​കും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ സീ​​​റ്റു വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

Latest News

Corehub Up